/kalakaumudi/media/post_banners/886df71ad78679ee2731f309c470b1b060b9250e5da90df34ea6c4316dbae807.jpg)
ന്യൂഡല്‍ഹി: ഇന്‍ഡ്യ മുന്നണിയിലെ പ്രതിപക്ഷ എംപിമാര്‍ക്ക് വിരുന്നു നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് വിരുന്നു നല്‍കിയത്. അത്താഴ വിരുന്നില്‍ 17 കക്ഷികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. അതേസമയം തൃണമൂല്‍, ശിവസേന പാര്‍ട്ടികളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തില്ല. അസൗകര്യം ഇരുകക്ഷികളും മുന്‍കൂര്‍ അറിയിച്ചിരുന്നതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത ഇന്‍ഡ്യ മുന്നണിയോഗം അടുത്തയാഴ്ച നടത്താനാണ് തീരുമാനം.
സ്ഥലവും തീയതിയും വരുംദിവസങ്ങളില്‍ നിശ്ചയിക്കും. ഇന്ത്യന്‍ ശിക്ഷാനിയമം പരിഷ്‌കരിക്കുന്നതടക്കമുള്ള ബില്ലുകള്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടാനും തീരുമാനിച്ചു. കഴിഞ്ഞ മാസങ്ങളില്‍ മുന്നണി യോഗം വിളിക്കുന്നതില്‍ കോണ്‍ഗ്രസ് അലംഭാവം കാട്ടിയതിനെ ആം ആദ്മി അടക്കമുള്ള കക്ഷികള്‍ വിമര്‍ശിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പേരില്‍ 3 മാസത്തോളം ഇന്‍ഡ്യാ മുന്നണി മരവിപ്പിച്ച് നിര്‍ത്തിയതിന് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള പ്രശ്‌നപരിഹാരം ലക്ഷ്യമിട്ടുക്കൊണ്ടാണ് ഖാര്‍ഗെയുടെ സ്വവസതിയില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് വിരുന്ന് നല്‍കിയത്.