/kalakaumudi/media/post_banners/f33e3b50767ad819db256fd304ba6298cd65f52540d5fc0e8fb9d76b25b10d57.jpg)
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കോണ്‍ഗ്രസ് ചരിത്ര സെമിനാര്‍ സംഘടിപ്പിക്കും. ഡിസംബര്‍ 5, 6 തീയതികളിലായിരിക്കും പരിപാടി നടക്കുക. ഉദയാ പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മറ്റു പാര്‍ട്ടി അംഗങ്ങളും പങ്കെടുക്കും. ശതാബ്ദി ആഘോഷം നേരത്തെ വൈക്കത്തു സംഘടിപ്പിച്ചിരുന്നു.
സത്യഗ്രഹ പോരാളി ആമചാടി തേവന്റെ സ്മാരകം വൈപ്പിനില്‍ അനാഛാദനം ചെയ്തു. മൂന്നാമത്തെ പരിപാടിയായ സെമിനാര്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍, വൈക്കം സത്യഗ്രഹത്തെക്കുറിച്ചു തമിഴില്‍ പുസ്തകമെഴുതിയ പി.അത്തിയമാന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.
'കേരളത്തിന്റെ നവോത്ഥാനം' എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കും. വൈകിട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പങ്കെടുക്കും. സിപിഐയില്‍ നിന്നു ബിനോയ് വിശ്വം എംപിയെയും കോണ്‍ഗ്രസ് നേതൃത്വം ക്ഷണിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ പ്രതിനിധിയെയും പങ്കെടുപ്പിക്കും.
ഡിസംബര്‍ ആറിന് രാവിലെ 'ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം' എന്ന സെമിനാറില്‍ കേരളത്തിനു പുറത്തുനിന്നുള്ള ചരിത്രകാരന്‍മാര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിപാടി ഉദ്ഘാടനം ചെയ്യും. വൈക്കം സത്യഗ്രഹ സമരത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങളുടെ സംഗമവും ഉണ്ടായിരിക്കും. വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട ചിത്ര പ്രദര്‍ശനവും കോണ്‍ഗ്രസിന്റെ ചരിത്രപ്രദര്‍ശനവും ഒരുക്കുന്നുണ്ട്.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">