/kalakaumudi/media/post_banners/d9143a669a042b59922fbb91a81157e776a42e51b7a4259409302c837ab99ae9.jpg)
ആലുവ: നഗരത്തിലെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാവ് മരിച്ച നിലയില്‍. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പി.ടി. പോള്‍ (61) ആണ് മരിച്ചത്.
മഞ്ഞപ്ര അമലാപുരം സ്വദേശിയാണ് പോള്‍. 30 വര്‍ഷത്തിലേറെയായി അങ്കമാലിയിലാണ് താമസം. ഭാര്യ: എല്‍സി. മകന്‍: ടോം (ഓസ്‌ട്രേലിയ). മരുമകള്‍: ഡോണ (ഓസ്‌ട്രേലിയ).
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് പോള്‍ ഹോട്ടലില്‍ മുറിയെടുത്തത്. 3.15 ന് അങ്കമാലിയില്‍ നിന്ന് ഒരാള്‍ കാണാന്‍ എത്തിയപ്പോഴാണ് പോളിനെ മുറിയില്‍ ചലനമറ്റ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ബാഗും മൊബൈല്‍ ഫോണും കണ്ടെടുത്തു. അങ്കമാലിയില്‍ നിന്ന് ഡ്രൈവര്‍ക്കൊപ്പമാണ് സ്വന്തം കാറില്‍ പോള്‍ ആലുവയില്‍ എത്തിയത്. എംജി ടൗണ്‍ ഹാളിനു സമീപം ഇറങ്ങി കാര്‍ പറഞ്ഞുവിട്ടു. ടൗണ്‍ ഹാളിനു തൊട്ടടുത്തുള്ള ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു.
ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.