/kalakaumudi/media/post_banners/a86c8783d9890ef092244aa67b472ae0aa621546759739ffd9ad134dc9d3a25a.jpg)
തിരുവനന്തപുരം: ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ് കോണ്‍ഗ്രസ് വിടുന്നു. പാര്‍ട്ടിയില്‍ നേരിടുന്ന അവഗണനയാണ് തീരുമാനത്തിനു പിന്നിലെന്ന് ലീഡര്‍ കെ.കരുണാകരന്റെ സന്തത സഹചാരിയായിരുന്ന സതീഷ് പറഞ്ഞു. എന്നാല്‍, മറ്റു പാര്‍ട്ടികളിലേക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ സതീഷ് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി. പര്‍ട്ടി ഫണ്ട് വിനിയോഗത്തില്‍ ക്രമക്കേടുകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഞാന്‍ സംഘിയും സഖാവുമാകാനില്ല. കെ.കരുണാകരന്റെ ശിഷ്യനായ ഞാന്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്കൊപ്പം ജീവിക്കും.
കേരളത്തില്‍ നേതാക്കളാണ് പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കിയത്. കാസര്‍കോടുനിന്ന് ആരംഭിച്ച സമരാഗ്‌നി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ചാമ്പലായി മാറി. കെപിസിസി പ്രസിഡന്റാണ് അതിന്റെ ഉത്തരവാദി. ലക്ഷക്കണക്കിനു രൂപ മുടക്കി നടത്തിയ പരിപാടി നശിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കണ്ണീരാണ് വീഴുന്നത്.
പത്മജ ബിജെപിയില്‍ പോയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും എന്നാല്‍ കരുണാകരനെ കുറിച്ച് മോശമായി സംസാരിച്ചാല്‍ പ്രതികരിക്കുമെന്നും സതീഷ് പറഞ്ഞു. തന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.