അയോധ്യ പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല; പ്രതിനിധികളെ അയക്കുന്നതിലും തീരുമാനമായില്ല

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

author-image
Priya
New Update
അയോധ്യ പ്രതിഷ്ഠാദിന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ല; പ്രതിനിധികളെ അയക്കുന്നതിലും തീരുമാനമായില്ല

ഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

അതേസമയം, സംഭവത്തില്‍ സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന നടത്തരുതെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സോണിയ ഗാന്ധിക്കും ഖര്‍ഗെയ്ക്കും പുറമെ അധിര്‍ രഞ്ജന്‍ ചൗധരിക്കും കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം ലഭിച്ചിരുന്നു.

ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ അദ്ദേഹത്തിന് വിയോജിപ്പുണ്ടെന്നാണ് വിവരം. അതേസമയം, ചടങ്ങില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് തീരുമാനമായില്ലെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

കോണ്‍ഗ്രസ് പങ്കെടുക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബിജെപിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

congress Ayodhya Ram temple