ബി.ജെ.പിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കെ.സി.വേണുഗോപാല്‍

ബി.ജെ.പിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.

author-image
Web Desk
New Update
ബി.ജെ.പിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കെ.സി.വേണുഗോപാല്‍

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് എ.ഐ.സി.സി സംഘടന ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍.

ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടയോ എന്നിതില്‍ കോണ്‍ഗ്രസിന് വ്യക്തമായ അഭിപ്രായമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ അവരുടേതായ അഭിപ്രായമുണ്ട്. ഞങ്ങളെ കെണിയില്‍ പെടുത്താന്‍ ബി.ജെ.പിക്ക് എങ്ങനെയാണ് കഴിയുന്നത്?

കോണ്‍ഗ്രസിന് എല്ലാ കാര്യത്തിലും വ്യക്തമായ നിലപാടുണ്ട്. ഇതൊക്കെ ശ്രദ്ധതിരിക്കാനുള്ള തന്ത്രങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ല. അയോദ്ധ്യയിലേത് മതപരമായ ചടങ്ങാണ്. അതിനെ രാഷ്ട്രീയവത്ക്കരിക്കുകയാണ്. വേണുഗോപാല്‍ പറഞ്ഞു.

പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് എ.ഐ.സി.സിയാണ് തീരുമാനം പറയേണ്ടതെന്ന
കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തിനോട് തന്നെ ചോദിക്കണം. വേണുഗോപാല്‍ വ്യക്തമാക്കി.

BJP Ayodhya congress party ram mandir k c venugopla