തട്ടിപ്പുകേസില്‍ ശിക്ഷിച്ചയാളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി

ഒന്നര കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ കോടതി ശിക്ഷിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ചല്ലിമുക്ക് എക്‌സ് കോളനിയില്‍ സുധീര്‍ഖാനെയാണ് (42) കര്‍ണാടകയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

author-image
Web Desk
New Update
തട്ടിപ്പുകേസില്‍ ശിക്ഷിച്ചയാളെ കര്‍ണാടകയില്‍ നിന്ന് പിടികൂടി

തിരുവനന്തപുരം: ഒന്നര കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ കോടതി ശിക്ഷിച്ച ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ചല്ലിമുക്ക് എക്‌സ് കോളനിയില്‍ സുധീര്‍ഖാനെയാണ് (42) കര്‍ണാടകയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

പാലോട്ടെ വ്യാപാരി ഏലിയാസ് കുഞ്ഞില്‍ നിന്ന് 48 ലക്ഷം രൂപയും ചല്ലിമുക്ക് സ്വദേശി സിറാജുദ്ദീനില്‍ നിന്ന് 11 ലക്ഷം രൂപയും ഇലവുപാലം സ്വദേശി ജാഫറില്‍ നിന്ന് രണ്ടര ലക്ഷം രൂപയും പെരിങ്ങമ്മല സ്വദേശിനി ഗിരിജയില്‍ നിന്ന് പതിമൂന്നര ലക്ഷം രൂപയും ഉഷയില്‍ നിന്ന് 7 ലക്ഷം രൂപയും ഉള്‍പ്പെടെ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇയാള്‍.

ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ നെടുമങ്ങാട് കോടതി ജില്ലാ പോലീസ് മേധാവി ശില്‍പ്പ ദേവയ്ക്ക് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്റെ മേല്‍നോട്ടത്തില്‍ പാലോട് ഇന്‍സ്‌പെക്ടര്‍ പി ഷാജിമോന്‍, എ എസ് ഐ അല്‍അമാന്‍, സിപിഒ രഞ്ജിത്ത് രാജ്, സജികുമാര്‍ ആദര്‍ശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

2017 ലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. അതിനു ശേഷം കേരളത്തിലും കര്‍ണാടകയിലും മറ്റു പല സ്ഥലങ്ങളിലും പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. മറ്റൊരാളുടെ പേരിലുള്ള മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ചിരുന്ന പ്രതിയെ വളരെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

 

 

 

police kerala police court karnataka