പഞ്ഞി മിഠായിയിലെ അപകടം; അറിയാതെ പോകരുതേ

യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, റോഡാമൈൻ ബി ദീർഘകാലം ഭക്ഷണത്തിൽ ഉപയോഗിച്ചാൽ കരൾ പ്രവർത്തനരഹിതമാകും അല്ലെങ്കിൽ ക്യാൻസറിലേക്ക് നയിക്കും.

author-image
Greeshma Rakesh
New Update
പഞ്ഞി മിഠായിയിലെ അപകടം; അറിയാതെ പോകരുതേ

പുതുച്ചേരി:പഞ്ഞി മിഠായിൽ അർബുദത്തിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസപദാർത്ഥം കണ്ടെത്തി.പുതുച്ചേരിയിൽ നടത്തിയ പരിശോധനയിലാണ് പഞ്ഞി മിഠായിയിൽ മനുഷ്യർക്ക് ദോഷകരമാകുംവിധം ടെക്സ്റ്റൈൽ ഡൈയായ റോഡാമൈൻ ബിയുടെ അംശം അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയത്.

വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കെമിക്കൽ ഡൈയാണ് റോഡാമൈൻ ബി തീപ്പെട്ടിക്കമ്പുകളിലും പച്ചക്കറികളിലും മറ്റും നിറം നൽകാനായി ഇവ ഉപയോഗിക്കാറുണ്ട്.പുതുച്ചേരിയിൽ പഞ്ഞിമിഠായി വിൽപന നടത്തുന്നവരെ കണ്ടെത്തി ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ സംഘത്തിലുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ ഇതുപോലെ മായം ചേർത്ത് മിഠായി വിൽക്കുന്നുണ്ടെന്നാണ് സംശയം.

യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച്, റോഡാമൈൻ ബി ദീർഘകാലം ഭക്ഷണത്തിൽ ഉപയോഗിച്ചാൽ കരൾ പ്രവർത്തനരഹിതമാകും അല്ലെങ്കിൽ ക്യാൻസറിലേക്ക് നയിക്കും. കൂടാതെ ഒരു ചെറിയ കാലയളവിൽ വലിയ അളവിൽ കഴിക്കുന്നവരിൽ കടുത്ത വിഷബാധയ്ക്ക് കാരണമാകുന്നു.

പഞ്ചസാര കൊണ്ട് നിർ‌മ്മിക്കുന്ന മിഠായിയാണ് കോട്ടൺ കാൻഡി അഥവാ പ‍ഞ്ഞി മിഠായി. കൃത്രിമ നിറങ്ങളും മറ്റും ഉപയോഗിച്ചാണ് പലപ്പോഴും ഇവ നിർമ്മിക്കുന്നത്.ഉത്സവങ്ങളിലും മേളകളിലും കച്ചവടക്കാർ പലപ്പോഴും വിൽക്കുന്ന കുട്ടികളുടെ പ്രിയപ്പെട്ട പലഹാരമാണിത്.ഭക്ഷ്യസുരക്ഷ നമ്പർ രേഖപ്പെടുത്തിയ പഞ്ഞിമിഠായി മാത്രമേ കഴിക്കാവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

kollam Health Cancer cotton candy rhodamine