ആലുവയില്‍ യുവാവ് ദമ്പതികളെ അക്രമിച്ച ശേഷം കാറുമായി കടന്നു

കാറില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ദമ്പതികളെ അക്രമിച്ച് യുവാവ് കാറും പണവും തട്ടിയെടുത്തതായി പരാതി. ബുധന്‍ രാത്രി 9 മണിക്ക് ആലുവ അസീസി ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവം. പട്ടേരിപ്പുറം പുത്തനങ്ങാടി പി വി ജോക്കി (61), ഭാര്യ ഷിനി (53) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

author-image
Web Desk
New Update
ആലുവയില്‍ യുവാവ് ദമ്പതികളെ അക്രമിച്ച ശേഷം കാറുമായി കടന്നു

ആലുവ: കാറില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ദമ്പതികളെ അക്രമിച്ച് യുവാവ് കാറും പണവും തട്ടിയെടുത്തതായി പരാതി. ബുധന്‍ രാത്രി 9 മണിക്ക് ആലുവ അസീസി ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവം. പട്ടേരിപ്പുറം പുത്തനങ്ങാടി പി വി ജോക്കി (61), ഭാര്യ ഷിനി (53) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

കുഞ്ചാട്ടുകരയില്‍ വച്ച് കാര്‍ തന്റെ ബൈക്കില്‍ തട്ടിയതിന് ശേഷം നിറുത്താതെ പോയി എന്നാരോപിച്ചാണ് ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കൊടികുത്തുമല പുത്തന്‍പറമ്പില്‍ ഷെഫീഖ് തടഞ്ഞത്. തുടര്‍ന്ന് കാറോടിച്ച ജോക്കിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭാര്യ ഷിനിയെ അസഭ്യം പറയുകയും ചെയ്തു.

അക്രമിയെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍, ജോക്കി ഓടി രക്ഷപ്പെട്ടു. വീണ്ടും യുവാവ് ജോക്കിയെ ആക്രമിക്കാനായി പുറകെ ഓടി. ജോക്കിയെ കിട്ടാതെ വന്നതോടെ തിരിച്ചെത്തിയ യുവാവ് കാറുമായി കടന്നുകളഞ്ഞു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. പിന്നീട്, പൈപ്പ്ലൈന്‍ റോഡില്‍ വച്ച് ടയര്‍ പഞ്ചറായ നിലയില്‍ കാര്‍ പൊലീസ് കണ്ടെടുത്തു.

ജോക്കി പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസില്‍ നല്‍കിയ പരാതിയില്‍ 20000 രൂപ ആവശ്യപ്പെട്ടാണ് ഷെഫീഖ് ആക്രമിച്ചതെന്ന് പറയുന്നു. ആക്രമിച്ചതിന് ശേഷം കാറും അറുപതിനായിരം രൂപയുമായി പ്രതി കടന്നതായും ഇവര്‍ പൊലീസിന് മൊഴി നല്‍കി. പ്രതിക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നു.

 

 

 

police kerala police aluva