ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; ദമ്പതികള്‍ ജീവനൊടുക്കി

ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതില്‍ മനംനൊന്താണ് ദമ്പതികള്‍ ജീവനൊടുക്കി. . കൊല്ലം തഴവ പാവുമ്പ തെക്ക് വിജയഭവനത്തില്‍ ബിന്ദു (47), ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്.

author-image
Web Desk
New Update
ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; ദമ്പതികള്‍ ജീവനൊടുക്കി

കൊല്ലം: ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതില്‍ മനംനൊന്താണ് ദമ്പതികള്‍ ജീവനൊടുക്കി. 

കൊല്ലം തഴവ പാവുമ്പ തെക്ക് വിജയഭവനത്തില്‍ ബിന്ദു (47), ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്.

അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഞായറാഴ്ച പുലര്‍ച്ചെയുമാണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ വീട്ടിനുള്ളില്‍ ഇരുവരെയും കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ - 1056, 0471- 2552056)

kollam kerala police suicide