ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തി; പിന്നാലെ മാതാപിതാക്കള്‍ ജീവനൊടുക്കി

ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കള്‍ ആദി, അഥില്‍ എന്നിവരാണ് മരിച്ചത്.

author-image
Priya
New Update
ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തി; പിന്നാലെ മാതാപിതാക്കള്‍ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴയില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തലവടി മൂലേപ്പറമ്പില്‍ വീട്ടില്‍ സുനു, ഭാര്യ സൗമ്യ, മക്കള്‍ ആദി, അഥില്‍ എന്നിവരാണ് മരിച്ചത്.

മക്കളെ കൊലപ്പെടുത്തിയതിന് ശേഷം മാതാപിതാക്കള്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാതിരുന്നതോടെ അന്വേഷിച്ചെത്തിയ അയല്‍വാസികളാണ് മരണ വിവരമറിഞ്ഞത്.

വീട്ടിലെ ഹാളില്‍ നിലത്ത് ആണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

alappuzha Crime suicide