/kalakaumudi/media/post_banners/60f287357d766627818769b360dd70abe847f9a6c1f8a54ceb9cbb1b63bf88b1.jpg)
റാഞ്ചി: ഭൂമി അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് സംസ്ഥാന നിയമസഭയില്‍ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി. ഫെബ്രുവരി 5,6 തീയതികളിലാണ് ഝാര്‍ഖണ്ഡിലെ പുതിയ മുഖ്യമന്ത്രി ചംപായ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്.
റാഞ്ചിയിലെ പ്രത്യേക കോടതിയാണ് ഹേമന്ത് സോറന് അനുമതി നല്‍കിയത്. ബുധനാഴ്ചയായിരുന്നു ഹേമന്ത് സോറനെ ഇ.ഡി.അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് ഹേമന്ദ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച സോറനെ കോടതി അഞ്ച് ദിവസത്തെ ഇ.ഡി.കസ്റ്റഡിയില്‍ വിട്ടിരുന്നു.
വിശ്വാസവോട്ടെടുപ്പില്‍ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്നാരോപിച്ച് ഝാര്‍ഖണ്ഡിലെ ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.