പിഴ അടച്ചു; റോബിന്‍ ബസ് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്

മോട്ടര്‍ വാഹന വകുപ്പു പിടിച്ചെടുത്ത റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നല്‍കാന്‍ കോടതി ഉത്തരവ്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. പിഴയായി 82,000 രൂപ അടച്ചതിന് പിന്നാലെയാണ് നടപടി.

author-image
Web Desk
New Update
പിഴ അടച്ചു; റോബിന്‍ ബസ് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്

പത്തനംതിട്ട: മോട്ടര്‍ വാഹന വകുപ്പു പിടിച്ചെടുത്ത റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നല്‍കാന്‍ കോടതി ഉത്തരവ്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് ബസ് പിടിച്ചെടുത്തത്. പിഴയായി 82,000 രൂപ അടച്ചതിന് പിന്നാലെയാണ് നടപടി.

പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. പിഴ അടച്ചാല്‍ ബസ് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിരുന്നു. പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിച്ചാല്‍ വെയിലും മഴയുമേറ്റ് ബസിനു കേടുപാടുണ്ടാകുമെന്ന വാദവും ഉടമ കോടതിയില്‍ ഉയര്‍ത്തി. തുടര്‍ന്നാണ് ബസ് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടത്.

ഹൈക്കോടതി ഉത്തരവും പിഴത്തുക അടച്ചയ്ക്കുകയും ചെയ്ത ശേഷവും ബസ് വിട്ടുനല്‍കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബസ് ഉടമ ബേബി ഗിരീഷ് കോടതിയെ സമീപിക്കുകയായിരുന്നു.

 

pathanamthitta robin bus kerala court