/kalakaumudi/media/post_banners/7ce329b25ef10a88fab9b5719c814a9a4aff7fea74f3bc93d96c8a8871987b7f.jpg)
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ സന്ദര്‍ശിക്കാന്‍ അമ്മ പ്രേമകുമാരിക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. സന്ദര്‍ശനത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.
മകളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി യെമനില്‍ പോകാനായി അനുമതി തേടുമ്പോള്‍ വിദേശകാര്യ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഹൈക്കോടതി ആരാഞ്ഞു.
യെമനില്‍ പ്രേമകുമാരിക്ക് വേണ്ട സൗകര്യമൊരുക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശി സാമുവേല്‍ ജെറോമിനെ സംബന്ധിച്ച വിവരങ്ങളും അമ്മയോടൊപ്പം യാത്ര ചെയ്യാന്‍ തയ്യാറാണെന്നറിയിച്ച മലയാളികളായ രണ്ട് പേരുടെ വിവരങ്ങളും പ്രേമകുമാരിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവരോടെല്ലാം വിശദമായ സത്യവാങ്ങ്മൂലം വാങ്ങിയ ശേഷമായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.