സംസ്ഥാനത്ത് പുതിയ 128 കോവിഡ് കേസുകൾ; രാജ്യത്തെ 77 ശതമാനം രോ​ഗികളും കേരളത്തിൽ

ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി ഉയർന്നു. രാജ്യത്ത് ഞായറാഴ്ച ആകെ റിപ്പോർട്ട് ചെയ്തത് 312 കോവിഡ് കേസുകളാണ്.റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 77 ശതമാനം കൊവിഡ് രോ​ഗികളും നിലവിൽ കേരളത്തിലാണ്.

author-image
Greeshma Rakesh
New Update
സംസ്ഥാനത്ത് പുതിയ 128 കോവിഡ് കേസുകൾ; രാജ്യത്തെ 77 ശതമാനം രോ​ഗികളും കേരളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 128 കോവിഡ് കേസുകൾ. ഒരു കോവിഡ് മരണവും ഞായറാഴ്ച കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി ഉയർന്നു. രാജ്യത്ത് ഞായറാഴ്ച

ആകെ റിപ്പോർട്ട് ചെയ്തത് 312 കോവിഡ് കേസുകളാണ്.റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്.

അതെസമയം മഹാരാഷ്ട്രയിലും കൊവിഡ് രോഗികൾ ദിനംപ്രതി ഉയരുകയാണ്.ഞായറാഴ്ച മാത്രം 50 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ടതില്ലെന്നും, എന്നാൽ 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും ബൂസ്റ്റർ എടുക്കണമെന്നും ആരോഗ്യ വിദ്ഗ്ദർ വ്യക്തമാക്കി.

കേരളത്തിൽ കൊവിഡ് ഉയർന്ന സാഹചര്യത്തിൽ കർണാടക കൊവിഡ് ബോധവത്ക്കരണം ആരംഭിച്ചു. ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോധവത്ക്കരണം മാത്രമാണ് ഈ കേന്ദ്രങ്ങളിൽ. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരേയും നിയമിച്ചു.

കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികളിൽ എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധന നടത്താൻ കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.മാത്രമല്ല കർണാടകയിൽ കൊവിഡ് വകഭേദമായ ജെഎൻ-1 റിപ്പോര‍്ട്ട് ചെയ്തിരുന്നു. ഉഡുപ്പി സ്വദേശിയായ 82 വയസുകാരനാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ കർശന ജാഗ്രതയിലാണ് പല സംസ്ഥാനങ്ങളും.

india kerala covid 19 covid cases