/kalakaumudi/media/post_banners/5b73e6a751826a5f89df410b572272018390ec0e02bc534893318c2a08498edc.jpg)
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ ഒരാഴ്ചക്കിടെ 22 ശതമാനം വര്‍ധനവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. അതേസമയം കേരളത്തില്‍ രോഗവ്യാപനം കുറയുന്നതായും മന്ത്രാലയം വ്യക്തമാക്കി.
പുതിയ കൊവിഡ് വകഭേദമായ ജെഎന്‍.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളില്‍ കാര്യമായ വര്‍ധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളില്‍ 80 ശതമാനവും റിപ്പോര്‍ട്ട് ചെയ്തത്. ഡിസംബര്‍ 24 മുതല്‍ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതിന് മുന്‍പുള്ള ആഴ്ച 3818 ആയിരുന്നെന്നുമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.
ഇത് കഴിഞ്ഞ 7 മാസത്തിനിടെയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. 3 മരണവും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. നിലവില്‍ കേരളത്തില്‍ 1869 ആക്ടീവ് കേസുകളാണുള്ളത്. അതേസമയം കേരളത്തില്‍ പ്രതിവാര കേസുകളില്‍ കാര്യമായ കുറവുണ്ട്. മുന്‍പുള്ള ആഴ്ചയേക്കാള്‍ 24 ശതമാനം കുറവുണ്ടായെന്നാണ് കണക്ക്. അതേസമയം കര്‍ണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ ഉയരുന്നുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
