/kalakaumudi/media/post_banners/d516e70b5631cd18785e7d90be01c7df2b2ad277634f28feda771674272085d6.jpg)
കൊച്ചി: സിപിഐ നേതാവും കരുനാഗപ്പള്ളി മുൻ എം.എൽ.എയുമായ ആർ. രാമചന്ദ്രൻ(75) അന്തരിച്ചു.പുലർച്ചെ 3.55നു കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ രോഗത്തെതുടർന്ന് ദീർഘനാളായ ചികിത്സയിലായിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ മത്സരിച്ചിരുന്നു.സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ് അദ്ദേഹം.
കൊല്ലം ജില്ലയിലെ സിപിഐയുടെ മുതിർന്ന നേതാവായ രാമചന്ദ്രൻ നേരത്തെ സിപിഐ കൊല്ലം ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ സിആർ മഹേഷിനോട് പരാജയപ്പെട്ടെങ്കിലും പിന്നീട് പാർട്ടി പ്രവർത്തനങ്ങളിൽ സജീവസാനിദ്ധ്യമായിരുന്നു.
എന്നാൽ അസുഖത്തെതുടർന്ന് പിന്നീട് പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. തിങ്കളാഴ്ച രാവിലെ 11-ഓടെ മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോകും. കൊല്ലം സിപിഐ ജില്ല കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. ബുധനാഴ്ചയാകും സംസ്കാരം.