തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച സിപിഐക്ക് വന്‍ ലീഡ്; ഒറ്റയ്ക്ക് മത്സരിച്ച സിപിഎം പിന്നില്‍

By priya.03 12 2023

imran-azhar

 

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച സിപിഐ വന്‍ ലീഡ് നേടുന്നു. കൊതഗുഡേം മണ്ഡലത്തില്‍ ആകെയുള്ള 19 റൗണ്ടുകളില്‍ ആദ്യ രണ്ട് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥി കെ സാംബശിവ റാവു ആറായിരത്തിലേറെ വോട്ടിന് മുന്നില്‍ നില്‍ക്കുന്നു.

 

10,493 വോട്ടാണ് ഇദ്ദേഹത്തിന് ഇതുവരെ ലഭിച്ചത്. 4100 വോട്ടുകളുമായി ഫോര്‍വേഡ് ബ്ലോക്ക് സ്ഥാനാര്‍ത്ഥി ജെ വെങ്കട് റാവുവാണ് തൊട്ടുപിന്നില്‍. അതേസമയം, സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിന് ഒരു സീറ്റില്‍ പോലും ലീഡ് നേടാനായില്ല.

 

സിപിഎം രണ്ട് സീറ്റ് വേണമെന്ന ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അത് നിഷേധിച്ചിരുന്നു. ശേഷം ഒരു സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും സിപിഎം ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സിപിഐ ലഭിച്ച ഒരു സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സംസ്ഥാനത്ത് 69 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിആര്‍എസ് 36 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി എട്ടിടത്ത് മുന്നിലാണ്.

 

 

 

OTHER SECTIONS