രാജസ്ഥാനില്‍ രണ്ടിടത്ത് സിപിഎം മുന്നില്‍

By web desk.03 12 2023

imran-azhar


ജയ്പൂര്‍: രാജസ്ഥാനിലെ രണ്ട് സീറ്റുകളില്‍ സിപിഎം മുന്നില്‍. ഹനുമാന്‍ഗര്‍ ജില്ലയിലെ ഭദ്ര മണ്ഡലത്തിലും ചുരു ജില്ലയിലെ ദുന്‍ഗര്‍ഗര്‍ മണ്ഡലത്തിലുമാണ് സിപിഎം മുന്നേറുന്നത്. ഭദ്ര മണ്ഡലത്തില്‍ ബല്‍വാന്‍ പൂനിയയും ദുന്‍ഗര്‍ഗര്‍ മണ്ഡലത്തില്‍ ഗിര്‍ധരി ലാലുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍. സംസ്ഥാനത്ത് കോണ്‍്ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്തവയ്ക്കുന്നത്.

 

ഇത്തവണ 17 സീറ്റുകളിലാണ് സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സി.പി.എം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ രണ്ടുപേര്‍ വിജയിച്ചിരുന്നു. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയ രാജസ്ഥാനില്‍ 112 സീറ്റുകളിലാണ് ബി.ജെ.പി മുന്നേറുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസിന് വെറും 66 സീറ്റുകളിലാണ് ലീഡ്. മറ്റുള്ളവര്‍ക്ക് 16 ഉം ബി.എസ്.പിക്ക് മൂന്നും സീറ്റുകളില്‍ മുന്നിലാണ്.

 

 

 

OTHER SECTIONS