രാജസ്ഥാനില്‍ സിപിഎം സിറ്റിംഗ് മണ്ഡലങ്ങളില്‍ ജയിച്ചത് ബിജെപി

രാജസ്ഥാനില്‍ സിപിഎം മത്സരിച്ച നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ അമ്പതിലായിരത്തിലേറെ വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ വിജയിച്ച ദദ്ര മണ്ഡലത്തില്‍ ഇക്കുറി രണ്ടാംസ്ഥാനത്തായി.

author-image
Web Desk
New Update
രാജസ്ഥാനില്‍ സിപിഎം സിറ്റിംഗ് മണ്ഡലങ്ങളില്‍ ജയിച്ചത് ബിജെപി

ജയ്പുര്‍: രാജസ്ഥാനില്‍ സിപിഎം മത്സരിച്ച നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ അമ്പതിലായിരത്തിലേറെ വോട്ടുകള്‍ നേടി. കഴിഞ്ഞ തവണ വിജയിച്ച ദദ്ര മണ്ഡലത്തില്‍ ഇക്കുറി രണ്ടാംസ്ഥാനത്തായി. രണ്ടാമതെത്തിയ ധോദ് മണ്ഡലത്തില്‍ 72000 ത്തിലേറെ വോട്ടുകളാണ് നേടിയത്. ഭദ്രയില്‍ കഴിഞ്ഞ തവണ 81,655 ഉം ധോദില്‍ 61,089 ഉം ആയിരുന്നു വോട്ടുനില.

റെയ്സാനഗര്‍ മണ്ഡലത്തിലും സിപിഎം വോട്ടുയര്‍ത്തി. കഴിഞ്ഞ തവണ 43,264 ആയിരുന്നെങ്കില്‍ ഇത്തവണ 61,057 ലെത്തി.

കഴിഞ്ഞ തവണ ഭദ്രയിലും ദുംഗര്‍ഗഡിലും രണ്ട് സീറ്റുകളിലാണ് സിപിഎം വിജയിച്ചത്. രണ്ട് സീറ്റിലും ഇക്കുറി ബിജെപി ജയിച്ചു. ഭദ്രയില്‍ 1161 വോട്ടിനാണ് സിറ്റിങ് എംഎല്‍എയായിരുന്ന ബല്‍വാന്‍ പൂനിയ പരാജയപ്പെട്ടത്. 17 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎം 3,80,652 വോട്ടുകളാണ് ആകെ നേടിയത്.

 

india cpm Rajasthan assembly election 2023