സി കെ ശശീന്ദ്രനെതിരെ വരുന്നത് തെറ്റായ വാര്‍ത്ത; സിപിഎം വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം

വാകേരി, കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശവാസികള്‍ എടുത്ത നിലപാടിനൊപ്പമാണ് നിന്നതെന്ന് സിപിഎം

author-image
Web Desk
New Update
സി കെ ശശീന്ദ്രനെതിരെ വരുന്നത് തെറ്റായ വാര്‍ത്ത; സിപിഎം വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പം

ബത്തേരി: വാകേരി, കൂടല്ലൂരില്‍ കടുവ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രദേശവാസികള്‍ എടുത്ത നിലപാടിനൊപ്പമാണ് നിന്നതെന്ന് സിപിഎം. പൊതുവില്‍ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും യോജിച്ച് തീരുമാനമെടുത്താണ് പ്രവര്‍ത്തിച്ചത്. പക്ഷപാതപരമായ നിലപാട് ആരും സ്വീകരിച്ചതായി കാണുന്നില്ല. എന്നാല്‍, ചില സംഘടനകള്‍ ജനകീയ ഐക്യത്തെ തടസപ്പെടുത്താനാണ് ശ്രമിച്ചത്. അതിനെ പ്രദേശത്തെ ജനങ്ങള്‍ തന്നെയാണ് ശരിയായ നിലയില്‍ പ്രതിരോധിച്ചതെന്നും സിപിഎം അറിയിച്ചു.

സി.കെ ശശീന്ദ്രന് എതിരെ തെറ്റായ വാര്‍ത്ത ഒരു സംഘടന സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. കൊല ചെയ്യപ്പെട്ട കര്‍ഷകന് അനുകൂലമായി നില്‍ക്കുന്നതിന് പകരം ഡി.എഫ്.ഒ യ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് എന്നാണ് പ്രചരിപ്പിക്കുന്നത്.

ഏതെങ്കിലും വിഷയത്തില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാന്‍ കഴിയുന്ന ആളല്ല ഡി.എഫ്.ഒ. കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമാനുസൃതമായി വനം വകുപ്പ് മേധാവികള്‍ക്ക് ഡി.എഫ്.ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ആണ് കടുവയെ വെടിവച്ച് കൊല്ലാന്‍ ഉത്തരവ് ഇട്ടത്.

ഈ ഉത്തരവ് ലഭിക്കാന്‍ ബത്തേരിയില്‍ നടന്ന പ്രക്ഷോഭത്തില്‍ സി.കെ ശശീന്ദ്രന്‍ പങ്കെടുത്തതിന് ശേഷമാണ് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഡി.എഫ്.ഒയെ വ്യക്തിപരമായി ആക്ഷേപിച്ചതിനെയാണ് സി.കെ ശശീന്ദ്രന്‍ പ്രതിരോധിച്ചത്. സിപിഎം എപ്പോഴും കര്‍ഷകരോടൊപ്പമാണെന്നും പാര്‍ട്ടി വ്യക്തമാക്കി.

kerala wayanad cpm c k saseendran