/kalakaumudi/media/post_banners/bdb142772bf79b27e07f38a0ac2346c50d33bec95285515634df8c060e582646.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ നവകേരള സദസ്സിനെ കുറിച്ചുള്ള വിലയിരുത്തലും ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും നടക്കും.
നവകേരള സദസ്സ് വന്‍ വിജയമായിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ലഭിച്ച പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് സിപിഎം സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കും.