ഇനി മലയാളത്തിലും എഴുതാം! കേന്ദ്ര സായുധ സേനയിലേക്കുള്ള പരീക്ഷയിൽ 13 ഭാഷകൾ കൂടി ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

ഇംഗ്ലീഷിനു ഹിന്ദിക്കും പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നിങ്ങനെ 13 ഭാഷകളിൽ പരീക്ഷ എഴുതാവുന്നതാണ്.

author-image
Greeshma Rakesh
New Update
ഇനി മലയാളത്തിലും എഴുതാം! കേന്ദ്ര സായുധ സേനയിലേക്കുള്ള പരീക്ഷയിൽ 13 ഭാഷകൾ കൂടി ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഇനി മുതൽ കേന്ദ്ര സായുധ സേന കോൺസ്റ്റബിൾ പരീക്ഷകൾ മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ എഴുതാമെന്ന് ആഭ്യന്തര മന്ത്രാലയം.നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് പരീക്ഷ എഴുതാൻ സാധിച്ചിരുന്നത്.എന്നാൽ ഇനിമുതൽ ഇംഗ്ലീഷിനു ഹിന്ദിക്കും പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നിങ്ങനെ 13 ഭാഷകളിൽ പരീക്ഷ എഴുതാവുന്നതാണ്.

ഫെബ്രുവരി 20 മുതൽ മാർച്ച് ഏഴ് വരെയാണ് ഈ വർഷത്തെ കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റ് പരീക്ഷകൾ നടക്കുന്നത്. രാജ്യത്തെ 128 നഗരങ്ങളിലായി 48 ലക്ഷം ഉദ്യോഗാർത്ഥികൾ കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) പരീക്ഷ എഴുതുന്നുണ്ടെന്ന് എംഎച്ച്എ പ്രസ്താവനയിൽ പറയുന്നു. ഇംഗ്ലീഷിനും ഹിന്ദിക്കും പുറമെ പ്രാദേശിക ഭാഷകളിലും ഇത്തരം റിക്രൂട്ട്‌മെൻ്റ് ടെസ്റ്റുകൾ നടത്താനുള്ള തീരുമാനം കഴിഞ്ഞ വർഷം ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു.

സിആർപിഎഫ്, ബിഎസ്എഫ്,സിഐഎസ്എഫ്, ഐടിബിപി, അസം, റൈഫിൾസ്, എസ്എസ്ബി എ്ന്നിവയാണ് കേന്ദ്ര സായുധ സേനയുടെ ഉപവിഭാഗങ്ങൾ. സ്റ്റാഫ് സെലക്ഷൻ കമ്മീഷനാണ് സിഎപിഎഫിലേക്കുള്ള പരീക്ഷകൾ നടത്തുന്നത്. 13 പ്രാദേശിക ഭാഷകളിൽ ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടത്തുന്നതിനുള്ള അനുമതി ഈ വർഷം കമ്മീഷൻ ആഭ്യന്തരമന്ത്രാലയത്തിൽ നിന്നും വാങ്ങിയിരുന്നു.

കേന്ദ്ര സായുധ പോലീസ് സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ചരിത്രപരമായ തീരുമാനമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

 

 

india Malayalam amit shah CISF crpf capfs constable recruitment exam BSF union home ministry