/kalakaumudi/media/post_banners/d6ef46460fae3d4a783ca56401c36856b0a2f748220c05070b4b82982069bbe8.jpg)
തൊടുപുഴ: പാസ്റ്ററുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി പറമ്പില്‍തെക്കേതില്‍ എബ്രഹാമിന്റെ (56) മൃതദേഹമാണ് ഇടുക്കി തമിഴ്‌നാട് അതിര്‍ത്തിയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തേനി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. മൃതദേഹത്തിന് രണ്ടു ദിവസത്തിലധികം പഴക്കമുണ്ട്.