/kalakaumudi/media/post_banners/3fd6abe16a0879ad6e1d40b64b0db1e9a62d9b91dac1bed5abd547170566f1f0.jpg)
ലണ്ടന്‍: ബാത്ത്‌റൂമില്‍ മലമൂത്രവിസര്‍ജനം നടത്തിയതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി. ഞായറാഴ്ച വൈകുന്നേറം സ്പാനിഷ് ദ്വീപായ ടെനെറൈഫില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പോകേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനം മാറ്റേണ്ടി വന്നതിനാല്‍ യാത്ര പുറപ്പെടാന്‍ ഏഴു മണിക്കൂറോളം വൈകിയ ഇസിജെറ്റ് വിമാനമാണ് യാത്ര ഒഴിവാക്കിയത്.
ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം യാത്ര തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് മാറ്റിയത്. ചെറിയ വിമാനത്തിലേക്ക് യാത്ര മാറ്റിയതോടെ യാത്രക്കാര്‍ക്ക് അസൗകര്യം അനുഭവപ്പെട്ടു. അതിനിടയിലാണ് യാത്രക്കാരന്‍ ബാത്ത്‌റൂമിന്റെ തറയില്‍ മലമൂത്രവിസര്‍ജനം നടത്തിയത്. അതോടെ യാത്ര റദ്ദാക്കുകയായിരുന്നു.
മനപൂര്‍വമല്ല യാത്രക്കാരന്‍ മലമൂത്രവിസര്‍ജനം നടത്തിയതെന്നും അങ്ങനെ സംഭവിച്ചുപോയതാണെന്നും അതിനാല്‍ യാത്രക്കാര്‍ ബഹളമുണ്ടാക്കിയില്ലെന്നും യാത്രക്കാരില്‍ ഒരാള്‍ സിഎന്‍എന്നിനോട് പറഞ്ഞു. ബാത്ത് റൂം വൃത്തിയാക്കുന്നതിനിടെ ഒരു യാത്രക്കാരന്‍ സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു. ഇതേ തുടര്‍ന്നാണ് യാത്ര റദ്ദാക്കിയതായി പൈലറ്റ് അനൗണ്‍സ് ചെയ്തു.