/kalakaumudi/media/post_banners/37ca2a4b635eafa6d8f95e9c54c6666ceca594f3e2473dcf56198edbc667eb1d.jpg)
ന്യൂഡല്‍ഹി; സുഹൃത്തുക്കള്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകനെ മര്‍ദിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളി. ഡല്‍ഹി അസിസ്റ്റന്റ് കമ്മിഷണര്‍ യശ്പാല്‍ സിങ്ങിന്റെ മകന്‍ ലക്ഷ്യ ചൗഹാന്‍ (24) ആണ് കൊല്ലപ്പെട്ടത്.
ജനുവരി 22 തിങ്കളാഴ്ച സുഹൃത്തിന്റെ വിവാഹത്തിനായി മറ്റു സുഹൃത്തുക്കളുമായി ഹരിയാനയിലേക്ക് പോയ ലക്ഷ്യയെ കാണാതായിരുന്നു. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തിറിയുന്നത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. വികാസ് ഭരത്വാജിനായി അന്വേഷണം തുടരുകയാണ്.
ഡല്‍ഹി തീസ് ഹസാരി കോടതിയിലെ അഭിഭാഷകനായിരുന്നു കൊല്ലപ്പെട്ട ലക്ഷ്യ. ഇതേ കോടതിയിലെ ക്ലാര്‍ക്കാണ് പ്രതിയായ വികാസ് ഭരത്വാജ്. വികാസില്‍ നിന്നും ലക്ഷ്യ പണം കടം വാങ്ങിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.