ഡല്‍ഹി ഭൂചലനം: പരിഭ്രാന്തരായി ജനം, വീടുകളില്‍ നിന്ന് പുറത്തേക്കോടി

ഡല്‍ഹിയില്‍ 40 മിനിട്ട് നീണ്ട് നിന്ന ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. വീടുകളില്‍ നിന്നും ജനങ്ങള്‍ പുറത്തേയ്ക്ക് ഇറങ്ങിയോടി.

author-image
Web Desk
New Update
ഡല്‍ഹി ഭൂചലനം: പരിഭ്രാന്തരായി ജനം, വീടുകളില്‍ നിന്ന് പുറത്തേക്കോടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 40 മിനിട്ട് നീണ്ട് നിന്ന ഭൂചലനം ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തി. വീടുകളില്‍ നിന്നും ജനങ്ങള്‍ പുറത്തേയ്ക്ക് ഇറങ്ങിയോടി.

നേപ്പാളിലെ ഭത്തേകോലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നേപ്പാളില്‍ 2.25 ന് ഉണ്ടായ ആദ്യത്തെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയപ്പോള്‍ 2.51 നുണ്ടായ രണ്ടാമത്തെ ഭൂചലനം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്.

നേപ്പാളിന് പുറമെ ഇന്ത്യയിലും ചൈനയിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ ലഖ്നൗ, ഹാപൂര്‍, അംറോഹ എന്നിവിടങ്ങള്‍ക്ക് പുറമെ ഉത്തരാഖണ്ഡിലും ഭൂചലനം രേഖപ്പെടുത്തി.

ഡല്‍ഹിയില്‍ ഭൂചലനം ജനങ്ങളില്‍ വലിയ ഭയം സൃഷ്ടിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍മ്മാണ്‍ ഭവനില്‍ നിന്നും ഡല്‍ഹി പൊലീസ് ആസ്ഥാന മന്ദിരത്തില്‍ നിന്ന് നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടക്കം പേടിച്ച് ഓഫീസുകളില്‍ നിന്ന് പുറത്തിറങ്ങി നില്‍ക്കുന്ന വീഡിയോ പുറത്ത് വന്നു.

നേപ്പാളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

delhi earthquake earthquake national news delhi