മോദിക്കെതിരായ പോക്കറ്റടിക്കാരന്‍ പരാമര്‍ശം; രാഹുലിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോക്കറ്റടിക്കാരന്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെയും പോക്കറ്റടിക്കാര്‍ എന്ന് രാഹുല്‍ ഗാന്ധി വിളിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

author-image
Web Desk
New Update
മോദിക്കെതിരായ പോക്കറ്റടിക്കാരന്‍ പരാമര്‍ശം; രാഹുലിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

കെ.പി.രാജീവന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോക്കറ്റടിക്കാരന്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഗൗതം അദാനി എന്നിവരെയും പോക്കറ്റടിക്കാര്‍ എന്ന് രാഹുല്‍ ഗാന്ധി വിളിച്ചിരുന്നു. ഇത് തെറ്റാണെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇത് സംബന്ധിച്ച് നവംബര്‍ 23 ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായും നവംബര്‍ 25 നകം മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതി ഡി വിഷന്‍ ബെഞ്ചിന് മുമ്പാകെ അറിയിച്ചു. എന്നാല്‍ നിങ്ങള്‍ നല്‍കിയ സമയപരിധി അവസാനിച്ചു. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. വിഷയത്തില്‍ എട്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിക്കുകയാണ്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് മിനി പുഷ്‌കര്‍ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശം നല്‍കി.

ഇതെല്ലാം രാജ്യത്തെ ജനങ്ങള്‍ കാണുന്നുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് ജനങ്ങള്‍ക്കറിയാം. ഇതൊന്നും നല്ലതല്ലെന്ന് പറയാനെ ഞങ്ങള്‍ക്ക് കഴിയു. ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത് സര്‍ക്കാരാണ്. കോടതി വ്യക്തമാക്കി. പ്രകോപനപരമായ പ്രസംഗം നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്പര്യ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതിയുടെ നിര്‍ദ്ദേശം. ഇത്തരം വിഷയങ്ങളില്‍ കര്‍ശനമായ ചട്ടം രൂപീകരിക്കണമെന്ന ഹര്‍ജിയിലെ ആവശ്യം കോടതി തള്ളി. ഇതിനായി പാര്‍ലമെന്റിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

രാജസ്ഥാനിലെ ഭരത്പൂരില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് പോക്കറ്റടിക്കാരന്റെ സഹായി എന്ന് മോദിയെ രാഹുല്‍ വിശേഷിപ്പിച്ചത്. പരാമര്‍ശങ്ങള്‍ക്കെതിരെ ബി.ജെ.പി നല്‍കിയ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയത്. നവംബര്‍ 25 നകം നേരിട്ടെത്തി മറുപടി നല്‍കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം നല്‍കിയത്.

india rahul gandhi national news Delhi High Court delhi