മൂക്കിനിടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു; സഹപാഠി അറസ്റ്റില്‍

മൂക്കിന് സഹപാഠിയുടെ ഇടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ ആറാം ക്ലാസുകാരന്‍ അറസ്റ്റിലായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്.

author-image
Web Desk
New Update
മൂക്കിനിടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു; സഹപാഠി അറസ്റ്റില്‍

 

ന്യൂഡല്‍ഹി: മൂക്കിന് സഹപാഠിയുടെ ഇടിയേറ്റ വിദ്യാര്‍ത്ഥി മരിച്ചു. സംഭവത്തില്‍ ആറാം ക്ലാസുകാരന്‍ അറസ്റ്റിലായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ന്യൂ ഉസ്മാന്‍പുരിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് പിടിയിലായത്.

സ്‌കൂളിനു പുറത്തുവച്ചാണ് സഹപാഠികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. അതിനിടയില്‍, മൂക്കിന് ഇടിയേറ്റ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. മൂക്കില്‍ നിന്ന് അമിതമായി ചോരവാര്‍ന്നാണ് വിദ്യാര്‍ത്ഥി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

police delhi Crime Murder Case