/kalakaumudi/media/post_banners/786908a7e5d1f417ee8f70e1d437f193e16c4bafbf501e30eaa07115baedea39.jpg)
ഡല്‍ഹി: പാര്‍ലമെന്റ് അതിക്രമത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് പ്രതിഷേധിക്കാനും ശ്രമം നടന്നു.
കേസില്‍ കസ്റ്റഡിയിലുള്ള മഹേഷിനും ഗൂഢാലോചനയില്‍ വ്യക്തമായ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനായി ലോക്‌സഭാ അധികൃതരെ സമീപിക്കാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കം.
കേസില്‍ കസ്റ്റഡിയിലുള്ള മഹേഷ് നീലവുമായി നിരന്തരം ആശയ വിനിമയം നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. മറ്റൊരു പ്രതി ലളിത് ഫോണുകള്‍ ഉപേക്ഷിച്ചുവെന്നും ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലാണെന്നുമാണ് സംശയം.
ഡല്‍ഹിയിലെ ഒരു ഹോട്ടലിലും പ്രതികള്‍ താമസിച്ചതായി കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം ജൂലായില്‍ സംഘം മൈസൂരില്‍ ഒത്തുകൂടിയിരുന്നുവെന്ന് പൊലീസ് പറയുന്നു.
മനോരഞ്ജനാണ് ഷൂവില്‍ അറയുണ്ടാക്കി ഒളിപ്പിച്ചാല്‍ കണ്ടെത്തില്ലെന്ന് പ്ലാന്‍ ചെയ്തത്. അമോള്‍ ഷിന്‍ഡേ മുംബൈയില്‍ നിന്ന് 1200 രൂപക്ക് സ്‌മോക്ക് ഗണ്‍ വാങ്ങിയെന്നുമാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്.