/kalakaumudi/media/post_banners/3719e81005d9aec1d1334d9f086a44f8540f1eba0504194052ca0bad98e7471a.jpg)
തിരുവനന്തപുരം: മഴ കുറഞ്ഞതോടെ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധി ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുന്ന സാഹചര്യമുള്ളതിനാല്‍ ഇത് ഒഴിവാക്കാന്‍ വ്യാപകമായി പ്രചാരണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴക്കാലത്ത് എലിപ്പനി കേസുകളും കൂടും. സംസ്ഥാനത്ത് ഇന്നലെ 13 പേര്‍ക്കാണ് എലിപ്പിനി സ്ഥിരീകരിച്ചത്.ഇപ്പോള്‍ ദിവസം ശരാശരി ഒന്‍പതിനായിരത്തോളം പേര്‍ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്.
ഇന്നലത്തെ കണക്കനുസരിച്ച് മലപ്പുറത്താണ് 1466 പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇന്നലെ 56 പേരിലാണ് ഡെങ്കിപ്പനി കണ്ടെത്തിയത്.