/kalakaumudi/media/post_banners/850bed0d8d94d2eb58cd8c59ad790f624bfa7f0843516fb32efdd955d6b1c5f5.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയടക്കം നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശക്തമായ ശൈത്യം തുടരുന്നു. കനത്ത മൂടല്‍മഞ്ഞ് മൂലം ട്രെയിന്‍, വ്യോമഗതാഗതം തടസ്സപ്പെടുകയാണ്.
വ്യാഴാഴ്ചയും 18 ലേറെ ട്രെയിനുകള്‍ വൈകി ഓടുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ 53 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. കനത്ത മൂടല്‍മഞ്ഞ് കാരണം വ്യാഴാഴ്ച രാവിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 8 മണിയോടെ കാഴ്ച പരിധി 300 മീറ്റര്‍ വരെയാണ് രേഖപ്പെടുത്തിയത്.
ജനുവരി 18 മുതല്‍ 20 വരെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.