/kalakaumudi/media/post_banners/fe81374d2ea1cf3dc8b01b6780cc8520950aaacf32be0ac0641ddac3c7f5f2b4.jpg)
ന്യൂഡല്‍ഹി: വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ നിര്‍ദേശം നല്‍കി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് വിമാനങ്ങള്‍ വൈകുന്നതിനും റദ്ദാക്കുന്നതിനുമെതിരെ പരാതികള്‍ ഉയര്‍ന്നതോടെയാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.
അതത് എയര്‍ലൈനിന്റെ വൈബ്‌സൈറ്റില്‍ തല്‍സ്ഥിതി വിവരങ്ങള്‍ ലഭ്യമാക്കണം. യാത്രക്കാരെ എസ്എംഎസ്, വാട്‌സാപ്, ഇ മെയില്‍ എന്നിങ്ങനെ ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ വിവരങ്ങള്‍ അറിയിക്കണം. വിമാനങ്ങള്‍ വൈകുന്നതിനെ കുറിച്ച് യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
മൂടല്‍മഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ 140 വിമാനങ്ങളാണ് റദ്ദാക്കിയത്. രാജ്യാന്തര സര്‍വീസുകള്‍ ഉള്‍പ്പെടെ 168 വിമാനങ്ങള്‍ വൈകി.