/kalakaumudi/media/post_banners/d0aaec3dc7a1ac70d6ddd1d7904f9ef252a4aa02c4ffe2430cd0fb71aca192b1.jpg)
കോഴിക്കോട്: കോഴിക്കോട് അഞ്ച് മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വയോധികന്റെ മൃതദേഹവുമായി കലക്ടറേറ്റില്‍ പ്രതിഷേധ സമരം. ചക്കിട്ടപാറ സ്വദേശി വളയത്ത് ജോസഫ് (77) ആണ് ചൊവ്വാഴ്ച ഉച്ചയോടെ വീടിന് മുന്നില്‍ തൂങ്ങി മരിച്ചത്. ജോസഫിന്റെ ബന്ധുക്കളുടെയും യുഡിഎഫ് ജനപ്രതിനിധികളുടെയും നേതൃത്വത്തിലാണ് സമരം.
വയോധികന്റെ ആത്മഹത്യയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറുടെ ചേമ്പറിന് മുന്നില്‍ ഉപരോധിച്ചു. ഇവരെ നടക്കാവ് പൊലീസ് അറസ്റ്റ്‌ചെയ്ത് നീക്കി.
തനിക്കും ഭിന്നശേഷിക്കാരിയായ മകള്‍ ജിന്‍സിക്കും സര്‍ക്കാരില്‍ നിന്നുള്ള പെന്‍ഷന്‍ മുടങ്ങിയതായി കാണിച്ച് നവംബറില്‍ ജോസഫ് ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. 15 ദിവസത്തിനകം പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ പഞ്ചായത്ത് ഓഫിസില്‍ ആത്മഹത്യ ചെയ്യുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കലക്ടര്‍ക്കും പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും ഇതേ പരാതി നല്‍കിയിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ പലരില്‍ നിന്നും കടം വാങ്ങി സാമ്പത്തിക ബാധ്യതയും ഉണ്ടായി. ഇതേതുടര്‍ന്നായിരുന്നു ജോസഫ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.