മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം; വൈകീട്ട് ഇടത് മുന്നണി യോഗം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ചേരും

മന്ത്രിസഭ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് അന്തിമ തീരുമാനമെടുക്കും.

author-image
Priya
New Update
മന്ത്രിസഭ പുനഃസംഘടനയില്‍ അന്തിമ തീരുമാനം; വൈകീട്ട് ഇടത് മുന്നണി യോഗം, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ചേരും

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ തുടങ്ങിയ കാര്യങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് അന്തിമ തീരുമാനമെടുക്കും.

വൈകുന്നേരം ചേരുന്ന മുന്നണി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യും. കൂടാതെ, സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരും. രണ്ടാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭ രൂപീകരിക്കുമ്പോഴുണ്ടായ ധാരണപ്രകാരം ഈ മാസം 25നകം മന്ത്രിസഭ പുനഃസംഘടന നടക്കണം.

ഗതാഗത മന്ത്രി ആന്റണി രാജു, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ എന്നിവര്‍ മാറി കെ.ബി.ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ഈ മാസം 18 ന് നവകേരള സദസ് തുടങ്ങും.

അതിന് മുന്‍പ് പുനഃസംഘടന വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി, മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്.നിലവിലെ എല്ലാ മന്ത്രിമാരും പരിപാടിയില്‍ വേണമെന്ന അഭിപ്രായവും ഉണ്ട്. അത് ഇന്നത്തെ യോഗത്തില്‍ പരിഗണിക്കാമെന്നാണ് നേതൃത്വം കേരളകോണ്‍ഗ്രസ് ബിയെ അറിയിച്ചത്.

 

 

cabinet ldf