ശസ്ത്രക്രിയ്ക്കു ആശയ്ക്ക് അസ്വസ്ഥതയുണ്ടായിരുന്നു; സംഭവത്തില്‍ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി റിപ്പോര്‍ട്ട് തേടി

പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ്ക്കു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി റിപ്പോര്‍ട്ട് തേടി.

author-image
Athira
New Update
ശസ്ത്രക്രിയ്ക്കു ആശയ്ക്ക് അസ്വസ്ഥതയുണ്ടായിരുന്നു; സംഭവത്തില്‍ ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി റിപ്പോര്‍ട്ട് തേടി

ആലപ്പുഴ; പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയ്ക്കു ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ച സംഭവത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി റിപ്പോര്‍ട്ട് തേടി. കടപ്പുറം വനിതാ ശിശു ആശുപത്രിയിലാണ് യുവതി ചികിത്സയ്ക്ക് പ്രവേശിച്ചത്. അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളിയാണ് ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്.

ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നും ശസ്ത്രക്രിയയില്‍ സങ്കീര്‍ണതകളില്ലെന്നും കടപ്പുറം വനിതാ ശിശു ആശുപത്രി സൂപ്രണ്ട് ഡോ.ദീപ്തി പറഞ്ഞു. രാവിലെ ശസ്ത്രക്രിയ കഴിഞ്ഞാല്‍ വൈകിട്ട് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുകയാണ് പതിവ്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.

ആലപ്പുഴ പഴവീട് ശരത് ഭവനില്‍ ആശാ ശരത്താണ് (31) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ വൈകിട്ട് ആറരയോടെ മരിച്ചത്. ആലപ്പുഴ കണിയാകുളം ജംക്ഷനിലെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശയെ വെള്ളിയാഴ്ച രാവിലെ 9.45നാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം തിയറ്ററിനുള്ളില്‍ വച്ചു തന്നെ യുവതിക്ക് അസ്വസ്ഥത ഉണ്ടായി.

news updates kerala news Latest News