ദീപങ്ങളില്‍ തിളങ്ങി നാടും നഗരവും; ദീപാവലി ഇന്ന്, ആഘോഷം പൊടിപൊടിച്ച് ജനങ്ങള്‍

രാജ്യമെങ്ങും ഇന്ന് ദീപാവലി ആഘോഷിക്കും. ദീപാവലിയെ തിന്മയ്ക്കുമേല്‍ നന്‍മ നേടുന്ന വിജയമായാണ് കണക്കാക്കുന്നത്. മണ്‍ചെരാതുകള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ദീപാവലി വന്‍ ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

author-image
Priya
New Update
ദീപങ്ങളില്‍ തിളങ്ങി നാടും നഗരവും; ദീപാവലി ഇന്ന്, ആഘോഷം പൊടിപൊടിച്ച് ജനങ്ങള്‍

 
തിരുവനന്തപുരം: രാജ്യമെങ്ങും ഇന്ന് ദീപാവലി ആഘോഷിക്കും. ദീപാവലിയെ തിന്മയ്ക്കുമേല്‍ നന്‍മ നേടുന്ന വിജയമായാണ് കണക്കാക്കുന്നത്. മണ്‍ചെരാതുകള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ദീപാവലി വന്‍ ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

കൂടാതെ, ഐതീഹ്യങ്ങളുമായി ബന്ധപ്പെട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.

ദീപാവലി എല്ലാവരുടെയും ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ആരോഗ്യവും നല്‍കട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാന്‍ സംസ്ഥാനത്ത് നിയന്ത്രണം ഏര്‍പ്പെടുത്തി.

രാത്രി 8 മണി മുതല്‍ 10 വരെയാണ് പടക്കം പൊട്ടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

 

ആഘോഷങ്ങള്‍ക്ക് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാവു എന്നും ഉത്തരവിലുണ്ട്. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാരെയും ജില്ലാ പൊലീസ് മേധാവികളെയും ചുമതലപ്പെടുത്തി.

Diwali