ഡിഎന്‍എ ഫലം വന്നു; കുട്ടി നാടോടി ദമ്പതികളുടേത് തന്നെ

ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡിഎന്‍എ പരിശോധനാഫലം എത്തി. കുട്ടി നാടോടി ദമ്പതികളുടേതാണെന്ന് തെളിഞ്ഞതോടെ കുട്ടിയെ ദമ്പതികള്‍ക്ക് തിരികെ നല്‍കും.

author-image
Web Desk
New Update
ഡിഎന്‍എ ഫലം വന്നു; കുട്ടി നാടോടി ദമ്പതികളുടേത് തന്നെ

തിരുവനന്തപുരം: ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഡിഎന്‍എ പരിശോധനാഫലം എത്തി. കുട്ടി നാടോടി ദമ്പതികളുടേതാണെന്ന് തെളിഞ്ഞതോടെ കുട്ടിയെ ദമ്പതികള്‍ക്ക് തിരികെ നല്‍കും. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാമെന്ന് കാണിച്ച് ശിശുക്ഷേമ സമിതിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

കേസിലെ പ്രതിയെ ഞായറാഴ്ച പൊലീസ് പിടികൂടിയിരുന്നു. വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിനെ (50) കൊല്ലം ചിന്നക്കടയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 19 ന് ചാക്കയിലെ റോഡരികില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടിയെ കാണാതായത്.

19 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ 500 മീറ്റര്‍ അകലെ ഓടയില്‍ ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.

police Thiruvananthapuram Crime pettah missing case