നവകേരള സദസ്സ്: കടയ്ക്കല്‍ ക്ഷേത്ര മൈതാനം അനുവദിക്കരുത്, ദേവസ്വം ബോര്‍ഡിന് നോട്ടീസ്

ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയായി കടയ്ക്കല്‍ ദേവീക്ഷേത്ര മൈതാനത്തിന് അനുമതി നല്‍കിയതിനെതിരെ നോട്ടീസ്.

author-image
Web Desk
New Update
നവകേരള സദസ്സ്: കടയ്ക്കല്‍ ക്ഷേത്ര മൈതാനം അനുവദിക്കരുത്, ദേവസ്വം ബോര്‍ഡിന് നോട്ടീസ്

 

കൊല്ലം: ചടയമംഗലം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് വേദിയായി കടയ്ക്കല്‍ ദേവീക്ഷേത്ര മൈതാനത്തിന് അനുമതി നല്‍കിയതിനെതിരെ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകനായ ശങ്കു ടി ദാസാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നോട്ടീസ് അയച്ചത്. ക്ഷേത്ര മൈതാനം നവകേരള സദസ്സിന് വിട്ടുനല്‍കിയത് നിയമവിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നു. ഈ മാസം 20 നാണ് ചടയമംഗലത്ത് നവകേരള സദസ്സ്.

പരിപാടി നടത്താന്‍ ക്ഷേത്രമതില്‍ പൊളിക്കേണ്ടി വരും. ഭക്തരുടെ പ്രതിഷേധത്തിന് ഇത് കാരണമാകും. മറ്റൊരു വേദി കണ്ടെത്താന്‍ സംഘാടകരോട് നിര്‍ദേശിക്കണമെന്നും അഭിഭാഷകന്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

kerala pinarayi vijayan chief minister navakerala sadas