/kalakaumudi/media/post_banners/bcd722be72aa330ed8f19778666d0ab2620bff6d2cd54824152b89ad0b7d1916.jpg)
തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ പ്രതി റുവൈസിനെ കോടതി കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി. വഞ്ചിയൂര്‍ അഡിഷനല്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു റുവൈസിനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി വഞ്ചിയൂര്‍ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
കൂടുതല്‍ ചോദ്യംചെയ്ത ശേഷം പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. റുവൈസിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു. റുവൈസിന്റെ കുടുംബം ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ബന്ധുവീടുകളില്‍ പരിശോധന നടത്തിയെങ്കിലും പ്രതിയുടെ പിതാവിനെ കണ്ടെത്താന്ഡ കഴിഞ്ഞിട്ടില്ല.