/kalakaumudi/media/post_banners/b44715673860207e461c375bf3121800c12c54fb578969587aaa9eef67a7dee2.jpg)
കോഴിക്കോട്: ട്രെയിനില്‍ കയറുമ്പോള്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ വീണ് ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ റീജനല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലെ കണ്‍സല്‍റ്റന്റ് കോവൂര്‍ പാലാഴി എംഎല്‍എ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്.
വെളളിയാഴ്ച രാവിലെ പത്തു മണിക്കാണ് സംഭവം. കണ്ണൂരിലേക്കു പോകാന്‍ എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കവെയായിരുന്നു അപകടം. പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ ഡോക്ടറെ പുറത്തെടുത്ത് ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. റെയില്‍വേ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച മൃതദേഹം മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.