ചായ കിട്ടിയില്ല; ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി ഡോക്ടര്‍

ചായ ചോദിച്ച് കിട്ടാത്തതിന്റെ പേരില്‍ ഡോക്ടര്‍ ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ ഡോക്ടര്‍ ഭലവിക്കെതിരെ അന്വേഷണം ആരംഭിച്ചു.

author-image
Web Desk
New Update
ചായ കിട്ടിയില്ല; ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി ഡോക്ടര്‍

നാഗ്പുര്‍: ചായ ചോദിച്ച് കിട്ടാത്തതിന്റെ പേരില്‍ ഡോക്ടര്‍ ശസ്ത്രക്രിയ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം. സംഭവത്തില്‍ ഡോക്ടര്‍ ഭലവിക്കെതിരെ അന്വേഷണം ആരംഭിച്ചു. എട്ട് സ്ത്രീകളിലെ വന്ധ്യംകരണ ശസ്ത്രക്രിയ (വാസക്ടമി) ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാല് പേരുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍ ഭലവി ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കിട്ടാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും പോവുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍, ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തേഷ്യ നല്‍കിയതിനാല്‍ ബാക്കി നാല് സ്ത്രീകള്‍ക്ക് ബോധം തെളിഞ്ഞിരുന്നില്ല. പിന്നീട്, സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടുകയും ചികിത്സാ പിഴവിനെ കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി ആശുപത്രി അധികൃതര്‍ മറ്റൊരു ഡോക്ടറെ നിയോഗിക്കുകയായിരുന്നു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശര്‍മ അറിയിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

national news Latest News