/kalakaumudi/media/post_banners/47653df08bef029ae337aabd0473d9245e9194256bf78ee9dfbba48c2f62c070.jpg)
തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍.ഡി.എഫ് കണ്‍വീനറാണോ എന്‍.ഡി.എ ചെയര്‍മാനാണോ എന്ന് സംശയമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ലോക്സഭാ തിരഞ്ഞെടുപ്പിൽ നിരവധി സീറ്റുകളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് ഇ.പി ജയരാജന്‍ പറഞ്ഞത്.അങ്ങനെ വന്നാൽ എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്ത് പോകും. കോണ്‍ഗ്രസ് ഭരണപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നത് പക്ഷെ സി.പി.എം പ്രതിപക്ഷത്ത് ഇരിക്കാനാണ് മത്സരിക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
വടകരയില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തിന് വിജയിക്കും. കേരളത്തില്‍ ഏതെങ്കിലും സ്ഥാനാർഥി ഇതുപോലെ ചെന്നിറങ്ങിയിട്ടുണ്ടോ? വടകര ഷാഫി പറമ്പിലിനെ വടകര ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. ഞങ്ങളുടെ ഒരു കണക്ക് കൂട്ടലുകളും പിഴക്കില്ല. ഇരുപതില്‍ ഇരുപത് സീറ്റിലും യു.ഡി.എഫ് വിജയിക്കും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിക്കും. ഷാഫി നേടിയതിന്റെ മൂന്നിരട്ടി ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർഥന്റെ മരണത്തോടെ ഇതുപോലൊരു അക്രമം ഇനിയും ഉണ്ടാകില്ലെന്ന് വിചാരിച്ചു. എന്നാല്‍ കൊയിലാണ്ടിയില്‍ അമലിനെ ഇടി വീട്ടില്‍ എത്തിച്ച് ആക്രമിച്ചു. തിരുവനന്തപുരത്ത് കേരള സര്‍വകലാശാല കലോത്സവത്തിന് എത്തിയ കെ.എസ്.യു നേതാക്കളെയും യൂണിയന്‍ ഭാരവാഹികളെയും എസ്.എഫ്.ഐ ക്രിമിനലുകള്‍ മർദിച്ചു. ഇതിനെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.