പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. കെ.സി.മാമ്മന്‍ അന്തരിച്ചു

പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക്‌സ് വിഭാഗം മുന്‍ പ്രഫസറുമായ കഞ്ഞിക്കുഴി മൗണ്ട് വാര്‍ധ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.സി.മാമ്മന്‍ (ബാപ്പുക്കുട്ടി - 93) അന്തരിച്ചു.

author-image
Web Desk
New Update
പ്രമുഖ ശിശുരോഗ വിദഗ്ധന്‍ ഡോ. കെ.സി.മാമ്മന്‍ അന്തരിച്ചു

കോട്ടയം: പ്രമുഖ ശിശുരോഗ വിദഗ്ധനും വെല്ലൂര്‍ മെഡിക്കല്‍ കോളജ് പീഡിയാട്രിക്‌സ് വിഭാഗം മുന്‍ പ്രഫസറുമായ കഞ്ഞിക്കുഴി മൗണ്ട് വാര്‍ധ തയ്യില്‍ കണ്ടത്തില്‍ ഡോ. കെ.സി.മാമ്മന്‍ (ബാപ്പുക്കുട്ടി - 93) അന്തരിച്ചു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (എംഒഎസ്സി) മെഡിക്കല്‍ മിഷന്‍ ആശുപത്രി സ്ഥാപക മെഡിക്കല്‍ ഡയറക്ടറാണ്. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് 4നു കോട്ടയം പുത്തന്‍ പള്ളിയില്‍.

കെ.എം.ചെറിയാന്റെയും കല്ലൂപ്പാറ മാരേട്ടു സാറാമ്മയുടെയും മകനായി 1930 മാര്‍ച്ച് 4 ന് ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളജ് സ്‌കൂള്‍, എംഡി സെമിനാരി സ്‌കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ നിന്ന് 1948ല്‍ ഇന്റര്‍ മീഡിയറ്റ് പാസായ ശേഷം വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ എംബിബിഎസിനു ചേര്‍ന്നു.

1954 മുതല്‍ 58വരെ വെല്ലൂര്‍ ആശുപത്രിയില്‍ ജോലി ചെയ്തു. തുടര്‍ന്നു ലണ്ടനില്‍ നിന്ന് ഡിസിഎച്ച് ഡിപ്ലോമയും എഡിന്‍ബറയില്‍ നിന്ന് എംആര്‍സിപി ബിരുദവും നേടി. രണ്ടുവര്‍ഷം ഇംഗ്ലണ്ടില്‍ ജോലിചെയ്തശേഷം തിരിച്ചെത്തി വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക്‌സ് വിഭാഗത്തില്‍ 1962 മുതല്‍ 70 വരെ പ്രഫസറായി സേവനമനുഷ്ഠിച്ചു. തുടര്‍ന്നു ജോലി രാജിവച്ചു കോലഞ്ചേരിയിലെ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചേര്‍ന്നു.

ഭാര്യ: ഡോ. അന്നാമ്മ മാമ്മന്‍ (കുരീക്കാട്ട്). മക്കള്‍: ഡോ. സാറ (യുഎസ്എ), അന്നു (തിരുവനന്തപുരം), മേരി (ബെംഗളൂരു). മരുമക്കള്‍: ഡോ. ക്രിസ്റ്റി തോമസ് പാറത്തുണ്ടയില്‍ (യുഎസ്എ), തോമസ് കുര്യന്‍ ഉപ്പൂട്ടില്‍, ടി.കെ.കുര്യന്‍ തെക്കേത്തലയ്ക്കല്‍ (ബെംഗളൂരു).

 

dr kc mammen obituary