/kalakaumudi/media/post_banners/6edc64060e4f4f49eccc06a738d304c86d68fe2205308f5c96569c40a07f237c.jpg)
തിരുവനന്തപുരം: സാമ്പത്തിക വിദഗ്ധനും അധ്യാപകനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ മരിച്ച നിലയില്‍. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. മരണകാരണം വ്യക്തമല്ല.
1949 ഡിസംബര്‍ മൂന്നിന് പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ മണിയമ്പത്തൂര്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായി ജനനം. പാലക്കാട് വിക്ടോറിയ കോളേജില്‍ ബിരുദ പഠനം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 1974-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം ഒന്നാം റാങ്കോടെ പാസായി. തിരുവനന്തപുരം സിഡിഎസില്‍ നിന്ന് എംഫിലും കൊച്ചിന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടി.
ഡവലപ്‌മെന്റ് ഒഫ് ട്രൈബല്‍ എക്കോണമി, സ്റ്റേറ്റ് ലവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ. ഗ്ലോബലൈസേഷന്‍ - എ സബാല്‍ട്ടേണ്‍ പെര്‍സ്‌പെക്ടീവ്, എക്കോണമിക്ക് ഡവലപ്‌മെന്റ് ആന്റ് സോഷ്യല്‍ ചേഞ്ച് എന്നിവയാണ് പ്രധാന കൃതികള്‍.
ആത്മകഥയായ എതിരിന് മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചെങ്കിലും നിരസിച്ചിരുന്നു.