തിരുവനന്തപുരത്ത് മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ചുപേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം വിളയില്‍മൂല-പള്ളിമുക്ക് റോഡില്‍ മദ്യപസംഘങ്ങള്‍ ഏറ്റുമുട്ടിയതിനിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

author-image
Web Desk
New Update
തിരുവനന്തപുരത്ത് മദ്യപ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; അഞ്ചുപേര്‍ക്ക് കുത്തേറ്റു

കടയ്ക്കാവൂര്‍: തിരുവനന്തപുരം വിളയില്‍മൂല-പള്ളിമുക്ക് റോഡില്‍ മദ്യപസംഘങ്ങള്‍ ഏറ്റുമുട്ടിയതിനിടെ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ശനിയാഴ്ച വൈകിട്ട് 4.30-ഓടെയാണ് വിളയില്‍മൂല ജംഗ്ഷനില്‍നിന്ന് പള്ളിമുക്കിലേക്ക് പോകുന്ന വഴിയില്‍ ഏലാ കരയ്ക്ക് സമീപം ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്നത്.

ഇരു വിഭാഗങ്ങളും മദ്യലഹരിയിലായിരുന്നു. സംഘര്‍ഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതികള്‍ക്കായി കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Thiruvananthapuram Latest News news update