പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം; ഡിഐഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍.

author-image
Web Desk
New Update
പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനിക്ക് പീഡനം; ഡിഐഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസ്, 2 യുവാക്കള്‍, പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരാണ് അറസ്റ്റിലായത്.

ജോയല്‍ തിങ്കളാഴ്ച രാത്രി ഡിവൈഎസ്പി ഓഫിസില്‍ എത്തിയാണ് കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്.

സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്.

pathanamthitta kerala police police Crime