ഇ-ബസ്​ വിവാദം കത്തുന്നു ;സ​ർ​വീസു​ക​ളു​ടെ ലാ​ഭ​ന​ഷ്ട ക​ണ​ക്കെ​ടു​ക്കാ​ൻ ​ഗണേഷ്​കുമാർ

സ​ർ​വി​സു​ക​ൾ ന​ഷ്ട​ത്തി​ലാ​ണെ​ന്ന ത​ന്‍റെ നി​ല​പാ​ടി​നെ​തി​രെ വ്യാ​പ​ക എ​തി​ർ​പ്പു​യ​രു​ന്ന​തി​നി​ടെ​യാ​ണ്​ ക​ണ​ക്കെ​ടു​പ്പി​ന്​ സി.​എം.​ഡി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്.

author-image
Greeshma Rakesh
New Update
ഇ-ബസ്​ വിവാദം കത്തുന്നു ;സ​ർ​വീസു​ക​ളു​ടെ ലാ​ഭ​ന​ഷ്ട ക​ണ​ക്കെ​ടു​ക്കാ​ൻ ​ഗണേഷ്​കുമാർ

 

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദം ശക്തമാകുന്നതിനിടെ ഇ-ബസ് സർവീസുകളുടെ ലാഭനഷ്ട കണക്കെടുക്കാനൊരുങ്ങി ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകി. സർവിസുകൾ നഷ്ടത്തിലാണെന്ന തന്‍റെ നിലപാടിനെതിരെ വ്യാപക എതിർപ്പുയരുന്നതിനിടെയാണ് കണക്കെടുപ്പിന് സി.എം.ഡിയെ ചുമതലപ്പെടുത്തിയത്.

കിഫ്ബി ഫണ്ടുപയോഗിച്ച് വാങ്ങിയതും കേന്ദ്രത്തിൽനിന്ന് സൗജന്യമായി ലഭിച്ചതടക്കം 110 ഓളം ഇ-ബസുകളാണ് ഇപ്പോൾ തലസ്ഥാന നഗരത്തിൽ സർവീസ് നടത്തുന്നത്. കൂടുതൽ ബസുകൾ വാങ്ങാനും മറ്റ് നഗരങ്ങളിലേക്ക് ഇ-ബസ് സർവിസുകൾ വ്യാപകമാക്കാനും കെ.എസ്.ആർ.ടി.സി സജീവമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഗണേഷിന്‍റെ ഇടങ്കോൽ.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം. ഇ-സേവയില്‍ 950 ഇ-ബസുകള്‍കൂടി കിട്ടാനുണ്ട്. 10 നഗരങ്ങളിലേക്കാണ് ഈ ബസുകൾ ലഭിക്കുന്നത്. ലാഭകരമല്ലെന്ന നിലപാടാണെങ്കില്‍ അതും ഉപേക്ഷിക്കേണ്ടിവരും. പുതിയ ഇ-ബസുകള്‍ വാങ്ങില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ തലസ്ഥാന നഗരത്തെ ഹരിത നഗരമാക്കുന്നതിനുള്ള മുൻമന്ത്രിയുടെ പ്രഖ്യാപനവും പ്രതിസന്ധിയിലായി.

കെ.എസ്.ആർ.ടി.സി മൂന്ന് മാസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഒരു കിലോമീറ്റര്‍ ഓടുന്നത് വൈദ്യുതി ഉള്‍പ്പെടെ 26 രൂപയാണ് ഇ-ബസിന്റെ ചെലവ്. വരവ് 46 രൂപയും. മന്ത്രി മാറിയപ്പോൾ ഇതെങ്ങനെ നഷ്ടത്തിലായി എന്നതും ഉത്തരമില്ലാത്ത ചോദ്യം.

814 കോടി രൂപയാണ് ഇ-ബസ് വാങ്ങുന്നതിന് കിഫ്ബി വായ്പ അനുവദിച്ചത്. വാങ്ങുന്നത് ഹരിതോർജ ബസുകളായിരിക്കണമെന്നതാണ് കിഫ്ബിയുടെ നിബന്ധന. 50 ഇ-ബസുകളാണ് ആദ്യം വാങ്ങിയത്. ശേഷിക്കുന്ന ബസുകളുടെ വാങ്ങൽ സംബന്ധിച്ച് പലവട്ടം ചർച്ചയും നടന്നിരുന്നു.

ksrtc Thiruvananthapuram kb ganesh kumar e-bus controversy