/kalakaumudi/media/post_banners/603d1d577ce2dfabf3ccfd1b8e31bf07e855fbf8f5c13749af6add43bda4e0ad.jpg)
കണ്ണൂര്‍: കണ്ണൂരിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ലളിതമായ കാരണങ്ങളാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍.ഒരു കര്‍ഷകനും പെന്‍ഷന്‍ ലഭിക്കാത്തതുകൊണ്ട് മരിക്കുമെന്ന് പറയാന്‍ കഴിയില്ല.
ആത്മഹത്യാക്കുറിപ്പുകളില്‍ സംശയമുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. അന്വേഷണം ആവശ്യമാണ്. കാട്ടാന ശല്യത്തില്‍ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്ത് പി. അബ്ദുള്‍ ഹമീദിനെതിരെ പോസ്റ്റര്‍ പതിച്ചത് കോണ്‍ഗ്രസാണെന്നും ഇപി ജയരാജന്‍ ആരോപിച്ചു. കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വം ഏറ്റെടുത്ത ലീഗ് നിലപാട് സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ ലീഗില്‍ ഒരു ഭിന്നതയുമില്ല.
കോണ്‍ഗ്രസിന് മാത്രമാണ് പ്രശ്‌നം. നവകേരള സദസ് ബഹിഷ്‌കരിച്ചാല്‍ നഷ്ടം യുഡിഎഫിന് മാത്രമാണ്. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചാല്‍ ജനം യുഡിഎഫിനെതിരെ തിരിയും. കേരളത്തിന്റെ നവകേരള യാത്ര ഇനി മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുമെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
