/kalakaumudi/media/post_banners/288ca703e845eb4abb44dc751d877892dcb32377608cc3428c2b2a3cacb106cb.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് തുടര്‍ ഭൂകമ്പങ്ങള്‍. അരമണിക്കൂറിനുള്ളിലാണ് മൂന്ന് ഭൂകമ്പങ്ങള്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചത്.
6.2 തീവ്രതയുള്ള ആദ്യ ചലനം അനുഭവപ്പെട്ടത് 12.45 നാണ്. 12.19 ന് 5.6 തീവ്രതയിലും 1.11 ന് 6.1 തീവ്രതയിലും ഭൂകമ്പം അനുഭവപ്പെട്ടു.
പ്രധാന നഗരമായ ഹെറാത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂകമ്പം വന്‍ നാശമാണ് രാജ്യത്ത് വിതച്ചത്. 15 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണസഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുരുങ്ങി കിടക്കുന്നുണ്ട്.